കണ്ണൂർ: അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ഡ്രൈവർ എത്തിയപ്പോൾ പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമാകാനായിട്ടില്ല.
Couple found burnt to death in Kannur